Wednesday, October 17, 2007

പ്രണയിനി

ഒരു ശരത്ക്കാല രാവിന്റെ ഓര്‍മയായി, ഒരു നറു നിലാവായി അവള്‍ എന്നിലേക്ക്‌ ഒഴുകുന്നു...

ഇന്നീരാവിന്‍ നിശബ്ദത അവള്‍തന്‍ കിളിക്കൊഞ്ചല്‍ ഭേദിച്ചിരുന്നെങ്കില്‍...

എന്നിലെ വിരഹതാപം അവള്‍തന്‍ നനുകരസ്പര്‍ശത്താല്‍ ആറിത്തണുത്തിരുന്നെങ്കില്‍...

രാക്കിളിതന്‍ നറുമര്‍മ്മരങ്ങള്‍ അവള്‍‍തന്‍ നറുമൊഴികളായി മാറിയിരുന്നെങ്കില്‍...

അംബരംതന്നില്‍ മിന്നിതിളങ്ങുമ്മീതാരകങ്ങള്‍ അവള്‍തന്‍ മിഴിയിണകളായിരുന്നെങ്കില്‍...

ദിക്കുകളൊക്കെയും മൂടിനില്‍ക്കുമീ തമ‍സ്സെന്റെ പ്രിയതന്‍ കാര്‍കൂന്തലായിരുന്നെങ്കില്‍...

ഒന്നുമാത്രം ചോദിക്കുന്നു ഞാന്‍, എന്തിനെന്നെ നീ തനിച്ചാക്കിയകന്നുപോയ്‌...

4 comments:

ഫസല്‍ ബിനാലി.. said...

pranayam niRaye aksharathettukal

Anoop Technologist (അനൂപ് തിരുവല്ല) said...

ഇവിടെ വേറെയും തിരുവല്ലാക്കാരനോ..കൊള്ളാമല്ലോ...!
തിരുവല്ലായില്‍ എവിടെയാണ് ?

സഹയാത്രികന്‍ said...

കൊച്ചു മുതലാളീ... അവള്‍ക്കും വേണ്ടേ ഒരു ജീവിതം...? :)

പോയതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ... വരാന്‍ പോകുന്ന നല്ലതിനെക്കുറിച്ചോര്‍ത്ത് സന്തോഷിക്കാ‍ന്‍ ശ്രമിക്കൂ...

:)

SUNISH THOMAS said...

ente mothalaleeeeee
:)