ഒരാഴ്ച ഞാന്‍ കാത്തിരുന്നു. വളരെ കാലം കാത്തിരുന്ന് കിട്ടിയ ഒരു പ്രണയിനി. എന്തൊക്കെയോ എനിക്ക് ചോദിക്കാനുണ്ട്. എന്തൊക്കെയോ എനിക്ക് പറയാനുമുണ്ട്. ഫോണ്‍ വിളിച്ച് പറയാം എന്നു വിചാരിച്ചാല്‍, ഫോണ്‍ ഇല്ല, എന്നാല്‍ കത്തെഴുതാം എന്നു വെച്ചാലോ, അതും പറ്റില്ല.
പിന്നെ എന്തിനാണ് ഇവിടെ ഇതൊക്കെ കുത്തിക്കുറിക്കുന്നത് എന്ന് ചോദിച്ചാല്‍, എനിക്ക് പറയാനുള്ളതൊക്കെ എവിടെയെങ്കിലുമൊക്കെ ഒന്ന് എഴുതേണ്ടേ? കത്തെഴുതുക, മരംചുറ്റി പ്രണയിച്ച് നടക്കുക എന്നൊക്കെയുള്ളത് വളരെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ നമ്മള് ഇരുവരും അവരവരുടെ പണിയിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം.
നീ എപ്പോഴും എന്റെ അടുത്തുണ്ടാകണം എന്നാണെന്റെ ആഗ്രഹം. പക്ഷേ, അതു അസാധ്യമായ ഒരു കാര്യമാണല്ലോ. വളരെ ദൂരത്തിലാണേലും, നീ എപ്പോഴും എന്റെ കൂടെയുള്ളതായി എനിക്ക് തോന്നാറുണ്ട്. അതാണിപ്പോള്‍ എന്റെ ജീവിതത്തിന്റെ പ്രചോദനം.
ജീവിതത്തില്‍ ഇതുവരെ ഞാന്‍ ആരേയും പ്രേമിച്ചിട്ടില്ല. പക്ഷേ, ഒത്തിരി പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. വളരെ ആത്മാര്ഥമായിട്ടുള്ളതും അല്ലാത്തതും. ഒരിക്കലും ആരേയും ഞാന്‍ പ്രണയിക്കത്തില്ല എന്നൊരു വാശി എന്റെ ഉള്ളിലുണ്ടായിരുന്നു. അത് ഞാന്‍ പലരോടും പറഞ്ഞിട്ടുമുണ്ട്. എനിക്ക് നിന്നോട് തോന്നുന്നത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ, നിന്നോട് വളരെ കുറച്ച മാത്രമേ, സംസാരിച്ചിട്ടുള്ളുവെങ്കിലും, നിന്റെ സാമീപ്യവും, സംസാരവും എനില്‍ എന്തോ ഒരു വികാരം ഉണര്‍ത്തുന്നു.
നിന്നെ കണ്ടനാള്‍ മുതല്‍, എന്നില്‍ ഉടലെടുത്ത ഒരു തീപ്പൊരി, ഇപ്പോള്‍ ഒരു കാട്ടുതീയായി മാറിയകാര്യം ഞാന്‍ മനസ്സിലാക്കുന്നു. അത് എന്നില്‍ എത്ര നാള് ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. അത് എന്നും എന്നോടൊപ്പം ഉണ്ടാകണമേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.
നിന്റെ ഒരു വിളിക്കായി, ഒരു കത്തിനായി ഞാന്‍ എന്നും കാത്തിരിക്കുന്നു....